കണ്ണൂരില്‍ ആർഎസ്എസ് ആക്രമണം; കോണ്‍ഗ്രസ് പ്രവർത്തകന് ഗുരുതര പരിക്ക്

Monday, January 16, 2023

 

കണ്ണൂർ: തലശേരി പന്ന്യന്നൂർ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെ ആർഎസ്എസ് ആക്രമണം. കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതര പരിക്ക്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്ദീപ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്.