സ്പ്രിങ്ക്ളര്‍: രണ്ടംഗ സമിതിയെ നിയോഗിച്ചത് കേസിനെ ഹൈക്കോടതിയിൽ പ്രതിരോധിക്കാനുള്ള അടവുതന്ത്രം, നാല് വർഷമായി ഐ റ്റി വകുപ്പിൽ നടന്ന മുഴുവൻ ഇടപാടുകളും സിബിഐ അന്വേഷിക്കണം: ആർഎസ്പി

 

കൊല്ലം:  കഴിഞ്ഞ നാല് വർഷമായി ഐ റ്റി വകുപ്പിൽ നടന്ന മുഴുവൻ ഇടപാടുകളെ കുറിച്ചും സമഗ്രമായ സിബിഐ അന്വേഷണം നടത്തണമെണ് ആർഎസ്പി സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു. കരാറിന്‍റെ  വിശദാംശങ്ങൾ പരിശോധിക്കാൻ ഇപ്പോൾ രണ്ടംഗ സമിതിയെ നിയോഗിച്ചത് കേസ് 24ന് ഹൈക്കോടതിയിൽ വരുമ്പോൾ പ്രതിരോധിക്കാനുള്ള അടവുതന്ത്രം മാണെന്ന് ആര്‍എസ്പി നേതാക്കളായ ഏ. ഏ അസിസ്, എന്‍.കെ പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ തുടങ്ങിയവർ കൊല്ലത്ത് സംയുക്ത വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സീതറാം യച്ചൂരിയും സി പി ഐ സംസ്ഥാന നേതൃത്വവും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. കൊവിഡ് പ്രതിരോധം സ്പ്രിങ്ക്ളറിന്‍റെ നേട്ടമായി പറയുന്നത് ആരോഗ്യ പ്രവർത്തകരെ അവഹേളിക്കലാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അരോചകവും അപഹാസ്യവുമായി മാറിയിരിക്കുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്കാണെന്നും ആര്‍എസ്പി നേതാക്കൾ പറഞ്ഞു.

Comments (0)
Add Comment