പേരാമ്പ്രയെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ; ആഘോഷമാക്കി വന്‍ ജനാവലി

Jaihind Webdesk
Thursday, March 14, 2024

 

കോഴിക്കോട്: പേരാമ്പ്രയെ ഇളക്കിമറിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ. വാല്യക്കോട് നിന്ന് യുവജന വിദ്യാർത്ഥി സംഘടനകളുടെ ബൈക്ക് റാലിയുടെയും ഐഎൻടിയുസി പ്രവർത്തകരുടെ ഓട്ടോ റാലിയുടെയും അകമ്പടിയോടെയാണ് പേരാമ്പ്ര ടൗൺ ഹാളിലേക്ക് ആനയിച്ചത്.

സ്ഥാനാർത്ഥിയെ കാണാൻ വൻ ജനാവലിയാണ് ടിബി റോഡിൽ തടിച്ചുകൂടിയത്. ടൗൺ ഹാളിലെ തിരഞ്ഞെടുപ്പ് കൺവൻഷന് ശേഷമായിരുന്നു ഔദ്യോഗിക റോഡ് ഷോ. നഗരത്തിലൂടെ തുറന്ന വാഹനത്തിൽ നീങ്ങിയ ഷാഫിക്കൊപ്പം പ്രവർത്തകരും അണിനിരന്നു. ചെമ്പ്ര റോഡ് ജംഗ്ഷനിൽ സമാപിച്ച റോഡ് ഷോയ്ക്ക് സത്യൻ കടിയങ്ങാട്, പി.കെ. രാഗേഷ്, വി.ടി. സൂരജ്, എസ്. സുനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.