വാഹനാപകടത്തില്‍ ആകാശ് തില്ലങ്കേരിക്ക് പരിക്ക് ; ദുരൂഹത

Jaihind Webdesk
Sunday, October 24, 2021

കണ്ണൂർ : കൂത്തുപറമ്പില്‍ വാഹന അപകടത്തില്‍ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി  ആകാശ് തില്ലങ്കേരിക്കും സുഹൃത്തുകള്‍ക്കും പരിക്ക്. പുലര്‍ച്ചെ 1.45 ന് നിര്‍വ്വേലി അളകപുരിക്കടുത്ത് റോഡരികിലെ സിമന്‍റ് കട്ടയിലിടിച്ച് ആണ് അപകടം ഉണ്ടായത്. KL 78 A 6565 എന്ന കാറാണ് അപകടത്തിൽ പെട്ടത്. ആകാശ് തില്ലങ്കേരി, അശ്വിന്‍, ഷിബിന്‍, അഖില്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇവര്‍ നാല് പേരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആകാശ് തില്ലങ്കേരി അപകടത്തിൽപെട്ട കാർ പുലർച്ചെ തന്നെ സംഭവസ്ഥലത്ത്  നീക്കിയതില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു.