യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്: ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നവരുടെ പ്രവര്‍ത്തനം വിലയിരുത്തല്‍ നാളെ ആരംഭിക്കും

Jaihind Webdesk
Tuesday, July 9, 2019

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞടുപ്പിന് മുന്നോടിയായി സംഘടന ഭാരാവാഹിത്വത്തിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നാളെയും മറ്റന്നാളുമായി നടക്കും. എറണാകുളം ഡി.സി.സി ഓഫീസില്‍ രാവിലെ 11 മുതല്‍ നാലുമണിവരെയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രവീന്ദ്രദാസ് നേത്യത്വം നല്‍കും.

യുത്ത് കോൺഗ്രസ് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞടുക്കുന്നതിന് മുന്നോടിയാണ് പ്രവർത്തനങ്ങൾ വിലയിരുന്നത്. യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈസ് പ്രസിഡന്റ് ജനറൽ സെക്രട്ടറി സെക്രട്ടറി തുടങ്ങിയവരെ തെരഞ്ഞടുക്കുന്നത് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം തയ്യാറാക്കുന്ന പട്ടികയിൽ നിന്നാണ്. കഴിഞ്ഞ സംഘടന തെരഞ്ഞടുപ്പിൽ ബുത്ത് തലം മുതൽ സംസ്ഥാന തലം വരെ മത്സരിച്ച വിജയിച്ചവരാണ് ഇതിൽ പങ്കെടുക്കുന്നത്. യൂത്ത് കോൺഗ്രസ് അംഗത്വവും നിർബന്ധമാണ്. പട്ടികയിൽ നിന്നും കണ്ടെത്തുന്ന ഹൈപെര്‍ഫോമന്‍സ് ഉള്ളവരാണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികൾ പരിഗണിക്കുന്നതിനായി യോഗ്യത നേടുക. നാല് വൈസ് പ്രസിഡന്‍റുമാര്‍ ഇത്തവണ ഉണ്ടാകും. മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വരെ മാത്രമേ ജനറൽ സെക്രട്ടറി സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പരിഗണിക്കുക. ഇത്തവണ യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിന് തെരഞ്ഞടുപ്പ് വേണ്ടന്നാണ് കെ.പി.സി.സി രാഷ്ട്രിയ കാര്യ സമിതിയുടെ തീരുമാനം. തെരഞ്ഞടുപ്പ് ഇല്ലെങ്കിലും ഈ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യൂത്ത് കോൺഗ്രസിൽ പുതിയ സംസ്ഥാന ഭാരാവാഹികളെ നിശ്ചയക്കുക. മുതിർന്ന കോൺഗ്രസ്‌ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക

16 അംഗ ഭാരവാഹികളാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായിരിക്കുക. 1 പ്രസിഡന്റ് (ഓപണ്‍), 2 രണ്ട് വൈസ് പ്രസിഡന്റ് (ഓപണ്‍), 1 വൈസ് പ്രസിഡന്റ് (വനിതാ സംവരണം), 1 വൈസ് പ്രസിഡന്റ് (പട്ടികജാതി/വര്‍ഗ്ഗ സംവരണം), 5 ജനറല്‍ സെക്രട്ടറി (ഓപണ്‍), 1 ജനറല്‍ സെക്രട്ടറി (പട്ടികജാതി/വര്‍ഗ്ഗ സംവരണം), 1 ജനറല്‍ സെക്രട്ടറി (ഒ.ബി.സി സംവരണം), 1 ജനറല്‍ സെക്രട്ടറി (ന്യൂനപക്ഷ സംവരണം), 1 ജനറല്‍ സെക്രട്ടറി (വനിതാ സംവരണം), 1 ജനറല്‍ സെക്രട്ടറി (പട്ടികജാതി/വര്‍ഗ്ഗ വനിത സംവരണം), 1 ജനറല്‍ സെക്രട്ടറി (വികലാംഗ സംവരണം) എന്നിവരടങ്ങുന്നതാണ് സംസ്ഥാന കമ്മിറ്റി.
സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ പ്രായം 27 ന് മുകളിലായിരിക്കണം. കഴിഞ്ഞകാല VS/LS/State കമ്മിറ്റികളിലെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. ഭാരവാഹിത്വത്തിലേക്ക് തുടര്‍ച്ചയായ മൂന്നാം തവണ മത്സരിക്കാന്‍ സാധിക്കുകയില്ല. തെരഞ്ഞെടുപ്പിന്റെ വിശദമായ വിവരങ്ങള്‍ http://membership.iyc.in/en/Articles/flyer വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്.