റവന്യു വകുപ്പ് എൽ ഡി ക്ലാർക്ക് നിയമന ലിസ്റ്റ് ചോർത്തി; പത്തനംതിട്ടയില്‍ ഇടത് എൻ ജി ഒ സംഘടനയ്ക്കെതിരെ പരാതി

Jaihind Webdesk
Wednesday, November 23, 2022

പത്തനംതിട്ട :  റവന്യു വകുപ്പിലെ എൽ ഡി ക്ലാർക്ക് നിയമന ലിസ്റ്റ് ഇടത് എൻ ജി ഒ സംഘടന ചോർത്തിയതായി പരാതി. പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു.

25 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകാൻ തീരുമാനിച്ചതിൽ 2 പേർക്ക് ഉത്തരവ് വാട് സ്  ആപ്പ്  വഴി ചോർത്തി നൽകിയതാണ് വിവാദമായത്. മറ്റ് 23 ഉദ്യോഗാർത്ഥികൾക്കും നിയമന ഉത്തരവ് ലഭിക്കുന്നതിന് മുൻപ് വാട് സ്  ആപ്പ് വഴി നിയമന ഉത്തരവ് ലഭിച്ച കൊല്ലം സ്വദേശികളായ ഉദ്യോഗാർത്ഥികൾ അടുർ താലൂക്ക് ഓഫീസിൽ നിയമനം നേടുകയും ചെയ്തു.

മുഴുവൻ നിയമനങ്ങളുടെയും വിശ്വാസ്യതയാണ് ഈ നടപടിയിലൂടെ നഷ്ടമായതെന്നും.. സമാനമായി സംസ്ഥാനത്ത് നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷണത്തിന് വിധേയമാക്കണമെന്നും സെറ്റോ പത്തനംതിട്ട ജില്ലാ ചെയർമാൻ വിനോദ് കുമാർ ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് എൻ ജി ഓ സംഘ് ഉൾപ്പടെയുള്ള പ്രതിപക്ഷ സംഘടനകൾ ജില്ലാ കളക്ടറുടെ ചേമ്പറിൽ പ്രതിഷേധിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ പ്രതിപക്ഷ സംഘടനകൾക്ക് ഉറപ്പ് നൽകി.