കോഴിക്കോട് സിപിഎം പ്രവർത്തകർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു

Jaihind Webdesk
Wednesday, July 27, 2022

 

കോഴിക്കോട്: നൊച്ചാട് ചാത്തോത്ത് താഴയിൽ സിപിഎം അനുഭാവികൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സിപിഎമ്മിന്‍റെ അക്രമ രാഷ്ടീയത്തിലും വർഗീയ നിലപാടിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് പ്രവര്‍ത്തകർ പറഞ്ഞു. കോൺഗ്രസിൽ ചേർന്ന ഇവരെ ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചു.

പുത്തൽ പുരയ്ക്കൽ കുഞ്ഞമ്മദ്, സി.എച്ച് ഗഫൂർ, പി.കെ.പി അബൂബക്കർ ശരത് ലാൽ എന്നിവരാണ് സിപിഎം നിലപാടുകളില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയത്.

മണ്ഡലം പ്രസിഡന്‍റ് പി.എം പ്രകാശൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് സുനന്ദ്, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്‍റ് വി.ടി സൂരജ്, ഇസ്ഹാക്ക് വടക്കയിൽ, രജീഷ് മാസ്റ്റർ, എ.വി സന്തോഷ്, രാജൻ കണ്ടോത്ത്, ബിബീഷ് മരുതോളി, വികാസ് മരുതോളി, കെ.പി ലിൻസി എന്നിവർ സംസാരിച്ചു.