കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി; കരകയറ്റിയത് 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍

 

കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു. 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ കരകയറ്റിയത്.  കരയ്ക്കുകയറിയ ആന വനമേഖലയിലേക്ക് ഓടിപ്പോയി. മയക്കുവെടി വെക്കാതെ ആനയെ ജനവാസ മേഖലയിലേക്ക് എത്തിച്ചെന്ന് നാട്ടുകാർ. സ്ഥലത്ത് വനം വകുപ്പ് ഉദ്യാഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് എത്തിച്ചേർന്നു.

Comments (0)
Add Comment