റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനിലും ആഘോഷ പരിപാടികൾ

Jaihind News Bureau
Tuesday, January 26, 2021

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി പതാക ഉയർത്തി. സമാനതകളില്ലാത്ത സാഹചര്യത്തിലാണ് നാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നതെന്നും രാജ്യത്തിന്‍റെ നട്ടെല്ലായ കർഷകർ പോരാട്ടത്തിലാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് ഒപ്പം നിന്ന് കർഷകരുടെ ജീവൻ വച്ച് പന്താടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.