നിപയില്‍ ആശ്വാസം; തുടച്ചയായ മൂന്നാം ദിവസവും പുതിയ കേസുകള്‍ ഇല്ല

കോഴിക്കോട്: നിപയിൽ ഇന്നും ആശ്വാസം. തുടച്ചയായ മൂന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. അതേ സമയം കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം ഇന്ന് കോഴിക്കോട് എത്തി. നിപ പുതിയ കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്യാത്തതുകൊണ്ട് കണ്ടൈൻമെന്റ് സോണുകളിൽ ഇളവ് നൽകും

സംസ്ഥാനത്ത് നിപ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയിൽ ഉള്ളവരുടെയും ആരോ​ഗ്യനില തൃപ്തികരമാണ്. കണ്ടെയ്ൻമെൻ്റ് സോണിൽ ഇളവുകൾ നൽകുമെന്നും മന്ത്രി പറ‍ഞ്ഞു.ആകെ സമ്പർക്ക പട്ടികയിൽ 1270 പേരാണുള്ളത്.ഇന്ന് 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം ഇന്ന് കോഴിക്കോട് എത്തിയിട്ടുണ്ട് .ഇവർ ഇന്ന് മുതൽ സെപ്റ്റംബർ 20 വരെ ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ വിശദമായ പഠനവും സാമ്പിൾ കലക്ഷനും നടത്തും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സ്റ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.അതോടൊപ്പം കേന്ദ്രത്തിൽ നിന്ന് വന്ന സംഘങ്ങളിൽ ചിലർ ഇന്ന് മടങ്ങിയിട്ടുണ്ട്.

Comments (0)
Add Comment