2019 തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുതിർന്ന് നേതാവ് അടൽ ബിഹാരി വാജ്‌പേയിയുടെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് അനന്തരവൾ കരുണാ ശുക്ല രംഗത്ത്.
അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്‍റെ പേരു പറഞ്ഞ് ബിജെപി പലതു നേടിയെന്നും ഇപ്പോൾ അദ്ദേഹത്തിന്‍റെ മരണശേഷവും രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും കരുണ ആരോപിച്ചു.
വാജ്‌പേയിയുടെ അന്ത്യയാത്ര ബിജെപി ആസ്ഥാനത്ത് നിന്ന് സംസ്‌കാര സ്ഥലത്തേക്ക് കൊണ്ട് പോയപ്പോൾ നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെയുള്ളവർ വാഹനത്തെ അനുഗമിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ചിതാഭസ്മം രാജ്യത്തെ നദികളിൽ ഒഴുക്കാൻ നിശ്ചയിച്ചപ്പോൾ അതിനേയും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിച്ചത്. അടൽ കലശ് യാത്ര എന്ന് പേര് നൽകി ഈ ചടങ്ങ് തട്ടിയെടുക്കാനാണ് അവർ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി. മുൻ ലോക്‌സഭാ എംപിയായ കരുണാ ശുക്ല അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2014 ൽ ബിജെപി യിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു.