പുതുവർഷത്തില്‍ സംസ്ഥാനത്ത് റെക്കോഡ് മദ്യ വിൽപ്പന; ഏറ്റവും കൂടുതൽ വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോ‍ഡിലെ ഔട്ട്ലറ്റില്‍

Jaihind Webdesk
Monday, January 1, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസ്-പുതുവർഷ മദ്യ വിൽപ്പനയിൽ റെക്കോഡ്  വിൽപ്പന. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 543 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 31 ന് മാത്രം വിറ്റത് 94.54 കോടി രൂപയുടെ മ​ദ്യമാണ്. തിരുവനന്തപുരം പവർ ഹൗസ് റോ‍ഡിലെ ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്.  1.02 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

77 ലക്ഷം രൂപയുടെ മദ്യമാണ് എറണാകുളം രവിപുരത്ത് വിറ്റത്. അതേസമയം ഇരിങ്ങാലക്കുടയിൽ 76 ലക്ഷം, കൊല്ലം ആശ്രാമം 73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം രൂപയുടെയും വില്‍പ്പന നടന്നു. ഡിസംബർ 22 മുതൽ 31 വരെയുളള ദിവസങ്ങളിലെ വില്‍പ്പനയാണ് ക്രിസ്മസ് പുതുവത്സര വിൽപ്പനയായി കണക്കാക്കുന്നത്. ഡിസംബർ 24 ന് 70.73 കോടി, ഡിസംബര്‍ 24 ന് 70.73 കോടി, ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പനയുണ്ടായി. 2022 നെ അപേക്ഷിച്ച് 26.87 കോടി രൂപയുടെ അധിക വിൽപ്പനയാണ് ബെവ്കോ വഴി നടന്നത്.