റിയൽമീയുടെ പുതിയ ഹാന്‍റ്‌സെറ്റ് ഫ്ലിപ് കാർട്ടിൽ; വിൽപന 22 ശതമാനം വിലകുറവില്‍‌

രാജ്യത്തെ മുൻനിര സ്മാർട്ട് ഫോൺ കമ്പനിയായ റിയൽമീയുടെ പുതിയ ഹാന്‍റ്‌സെറ്റ് ഫ്ലിപ് കാർട്ടിൽ വിൽപനക്കെത്തുന്നു. റിയൽമീ സി-1 22 ശതമാനം വിലകുറവിലാണ് വിൽപന.

കഴിഞ്ഞ ദിവസമാണ് റിയൽമീയുടെ രണ്ട് ഹാന്‍റ്‌സെറ്റുകൾ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. ഓൺലൈൻ വിൽപന ലക്ഷ്യമിട്ടാണ് റിയൽമീ 2 പ്രോയും റിയൽമീ സി-1 ഉം വിപണിയിൽ കമ്പനി പുറത്ത് വിട്ടത്. 8990 വിലയുണ്ടായിരുന്ന റിയൽമീ സി-1 ഫ്ലിപ് കാർട്ടിൽ 6999 രൂപയ്ക്കാണ് വിൽപനക്കെത്തുക. പ്രത്യേക ഓഫാറായി 1991 രൂപയാണ്.

ഓപ്പോയുടെ സബ്‌സിഡിയറി ബ്രാൻഡ് ആയി ഇന്ത്യയിലെത്തിയ റിയൽ മീ അടുത്ത കാലത്താണ് സ്വതന്ത്ര ബ്രാൻഡ് ആയത് .വിപണിയിലെ കടുത്ത മത്സരത്തിന് പ്രാധാന്യം നല്കാതെ കരുത്തിനും രൂപത്തിനും പ്രധാന്യം നല്കിയാണ് ഇരു മോഡലുകളും അവതരിപ്പിച്ചിരിക്കുന്നത് ഡ്യൂ ഡ്രോപ് 6.3 ഇഞ്ച് ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ ആണ് റിയൽ മീ 2 പ്രോയുടെ പ്രധാന പ്രത്യേകത. 15 ലെയർ ലാമിനേറ്റഡ് ബാക്ക് കവർ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 660 എഐഇ പോസസർ, ആൻഡ്രോയ്ഡ് 8.1 ഒഎസ്, ഡുവൽ വോൾട്ടി , നാനോ സിമ്മുകൾ, 3500 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകൾ. 6 എംപി എഐ ഡുവൽ പിൻ കാമറ, 16 എംപി എഐ ബ്യൂട്ടിഫൈ മുൻ കാമറകളാണ് ഫോണിനുള്ളത്.

ബ്ലൂ ഓഷൻ, ബ്ലാക്ക് സീ എന്നീ നിറങ്ങളിലാണ് ഫോണെത്തുന്നത്. 4 ജിബി റാം + 64 ജിബി റോം, 6 ജിബി റാം + 64 ജിബി റോം, 8 ജിബി റാം + 128 ജിബി റോം എന്നിങ്ങനെ മൂന്നു വേരിയൻറുകളാണ് റിയൽമീ 2 പ്രോയ്ക്കുള്ളത്. യഥാക്രമം 13,990 രൂപ, 15,990 രൂപ, 17,990 രൂപ എന്നിങ്ങനെയാണ് വില.ഓൺലൈനിലൂടെ മാത്രമാണ് വില്പന. അതോടൊപ്പം എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ വിഭാഗത്തിലാണ് റിയൽമീ സി 1 അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 ഒക്ടാ കോർ പോസസർ, ആൻഡ്രോയ്ഡ് 8.1 ഒഎസ്, 2 ജിബി റാം, 16 ജിബി റോം, നാനോ സിമ്മുകൾ, എന്നിവയാണ് റിയൽ മീ സി 1ൻറെ പ്രത്യേകതകൾ. 13 + 2 എംപി ഡുവൽ പിൻ കാമറ, 5 എംപി മുൻ കാമറകളാണുള്ളത്. 4230 എംഎഎച്ച് മെഗാ ബാറ്ററി ഫോണിന് കരുത്താകും.

Realme 2 ProRealme C1
Comments (0)
Add Comment