ന്യൂദല്‍ഹി: റാഫേല്‍ ഇടപാടില്‍ സംവാദത്തിനുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്. ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വെല്ലുവിളിയോട് പ്രതികരിച്ചത്.
‘ജെയ്റ്റ്ലി ജി ഞങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. ജനുവരി രണ്ടിന് സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്. സമയം നിശ്ചയിച്ചോളൂ’ ഖാര്‍ഗെ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം നടത്തണമെന്നമെന്നും ഖാര്‍ഗെ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ജെറ്റുകളുടെ വില പുറത്ത് വിടാത്തതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.ഡിസംബര്‍ 11ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ തന്നെ റാഫേലില്‍ ജെ.പി.സി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.