രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പ് റിസർവ് ബാങ്ക് സ്ഥിരീകരിച്ചു എന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, August 26, 2020

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന് താൻ പറഞ്ഞത് റിസർവ് ബാങ്ക് സ്ഥിരീകരിച്ചു എന്ന് രാഹുൽ ഗാന്ധി. നിലവിൽ സർക്കാർ വ്യവസായികളുടെ നികുതി കുറക്കുകയല്ല, പാവപ്പെട്ടവരുടെ കൈകളിൽ പണം എത്തിക്കുകയാണ് വേണ്ടത്. ഉപഭോഗം ഉയർത്തി സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുവയാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ ശ്രദ്ധ നേടുന്നതിലൂടെ ദരിദ്രരെ സഹായിക്കാനോ സാമ്പത്തിക ദുരന്തം അപ്രത്യക്ഷമാക്കുകയോ ചെയ്യില്ല എന്നും രാഹുൽ ഗാന്ധി ട്വിറ്റിൽ പറഞ്ഞു.