ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ചു; ജിഡിപി നെഗറ്റീവിലേക്ക് താഴുമെന്ന് ആർബിഐയുടെ മുന്നറിയിപ്പ്

Jaihind News Bureau
Friday, May 22, 2020

രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവുവരുത്തി.  ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു.

റിവേഴ്സ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍നിന്ന്‌ 3.35ശതമാനമാക്കിയും കുറച്ചു

പണലഭ്യത ഉറപ്പുവരുത്താനും നടപടി

പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വ്യതിയാനമില്ല

കയറ്റുമതി 30വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍

2020-21ലെ വളര്‍ച്ച നെഗറ്റീവിലെത്തും

എട്ടുലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആര്‍ബിഐ പ്രഖ്യാപിച്ചു.

ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് കടുന്നുപോകുന്നത്.