രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് റിസർവ് ബാങ്ക്

Jaihind News Bureau
Monday, October 7, 2019

RBI-Digital-Currency

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് റിസർവ് ബാങ്ക്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ വാണിജ്യ മേഖലയിൽ 88 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. കാർഷിക മേഖലയിലും നിർമാണ മേഖലയിലും ഒപ്പം ഗതാഗത മേഖലയിലും ഇടിവുണ്ടായതായും ആർ ബി ഐ കണ്ടെത്തൽ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന നീക്കങ്ങൾ എങ്ങും എത്തുന്നില്ല എന്നാണ് റിസേർവ് ബാങ്ക് കണക്കുകളിൽ പ്രതിഫലിക്കുന്നത്.