ബലാത്സം​ഗക്കേസ്: സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

 

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കാനാണ് കോടതി നിർദ്ദേശം. കഴിഞ്ഞ ദിവസമാണ് ഒമർ ലുലു ബലാത്സംഗം ചെയ്തതായി യുവനടിയും മോഡലുമായ യുവതി പോലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നും എന്നാൽ സിനിമയിൽ അവസരം നൽകാത്തതിനാൽ തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പരാതി എന്നുമായിരുന്നു കോടതിയിൽ ഒമറിന്‍റെ വാദം. ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണിപ്പോൾ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹര്‍ജിയിൽ വിശദമായ വാദം ജൂൺ 6ന് നടക്കും.

Comments (0)
Add Comment