ഇന്ത്യയില്‍ കൂടിയ വിലയ്ക്ക് നല്‍കുന്ന പെട്രോള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്നത് തുച്ഛമായ വിലയ്ക്ക്

Friday, August 31, 2018

ന്യൂഡല്‍ഹി: മോദി സർക്കാർ ഇന്ത്യക്കാർക്ക് കൂടിയ വിലയ്ക്ക് നൽകുന്ന പെട്രോളും ഡീസലും വിദേശ രാജ്യങ്ങൾക്ക് തുച്ഛമായ വിലയ്ക്കാണ് നൽകുന്നതെന്ന ആരോപണവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല.

2017 ജൂലൈ മുതല്‍ തന്നെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന നിർദേശമാണ് പെട്രാൾ-ഡീസൽ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക എന്നത്. എന്നാൽ അതിന് മോദി ഇതുവരേയും തയാറായിട്ടില്ല. ഇത്തരത്തിലുള്ള ജനദ്രോഹ നടപടികള്‍ക്ക് തക്ക മറുപടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പിക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. മോദി സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തികനയങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നടിഞ്ഞെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.