കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും ; സ്ഥാനം ഇല്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, June 18, 2021

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല. ഒരു സ്ഥാനവും ഇല്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ പൂര്‍ണ സംതൃപ്തനെന്നും അദ്ദേഹം പറഞ്ഞു.