സര്‍ക്കാർ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നത് ആപത്ക്കരം; മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സര്‍വകക്ഷിയോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല

Monday, September 20, 2021

പാലക്കാട് : നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത് എന്ന് രമേശ്‌ ചെന്നിത്തല. സർക്കാർ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു. അത് അങ്ങേയറ്റം ആപത്ക്കരമെന്നും രമേശ്‌ ചെന്നിത്തല. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്താൻ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സർവകക്ഷി യോഗം വിളിക്കണമെന്നും രമേശ്‌ ചെന്നിത്തല പാലക്കാട്‌ മാധ്യമങ്ങളോട് പറഞ്ഞു.