ഹരിപ്പാട് നിന്നും വീണ്ടും വിജയക്കൊടി പാറിക്കാന്‍ രമേശ് ചെന്നിത്തല  ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Jaihind News Bureau
Tuesday, March 16, 2021

 

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11.30 ന് ഹരിപ്പാട് ബ്ലോക്ക് ഓഫീസില്‍  വരണാധികരി മുമ്പാകെയാണ്  പത്രിക സമര്‍പ്പിച്ചത്.  ഹരിപ്പാട് കോൺഗ്രസ് ഓഫീസിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.  ഇത് അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നുംജനവിധി തേടുന്നത്. 1982, 87, 2011, 2016  വര്‍ഷങ്ങളിലാണ് നേരത്തെ ഹരിപ്പാട് നിന്നും അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുള്ളത്.

അതേസമയം യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയാണെന്ന പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍വ്വേകളില്‍ വിശ്വാസമില്ല. യുഡി എഫില്‍ നിലവില്‍ തര്‍ക്കങ്ങലില്ല. ജനങ്ങളുടെ സര്‍വ്വേയിലാണ് വിശ്വാസം. ലതിക സുഭാഷ് വിഷയത്തില്‍ യാതൊരു ചര്‍ച്ചയുമില്ലെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.