സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ജനാധിപത്യത്തിന്‍റെ വിജയം ; ഉദ്യോഗാർഥികള്‍ക്കായുള്ള പോരാട്ടത്തിന് കരുത്തു പകരും : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 17, 2021

തിരുവനന്തപുരം : അവസാന നിമിഷം വരെ അനധികൃത നിയമനങ്ങൾക്കു വേണ്ടി  വാദിച്ച സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ യുവാക്കളുടെ പോരാട്ടവീര്യത്തിനു മുന്നിൽ പിണറായിയുടെ ധാർഷ്ട്യത്തിന് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. പി.എസ്.സി ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ ഇനിയും ബാക്കി നിൽക്കുന്നു. അവർക്ക് നീതി നേടിക്കൊടുക്കാനുള്ള പോരാട്ടത്തിന് ഈ വിജയം കരുത്തു പകരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.