മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് : ജനാധിപത്യത്തോടും, അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള യുദ്ധപ്രഖ്യാപനമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, December 20, 2019

Ramesh-chennithala10

മംഗലാപുരത്തെ പൊലീസ് വെടിവയ്പും, മലയാളികൾ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിൽ വക്കുകയും ചെയ്ത നടപടി ജനാധിപത്യത്തോടും, അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യെദ്യുരപ്പയുടെ സർക്കാർ ഏകാധിപത്യ ഭരണകൂടത്തെപ്പോലെ പ്രവർത്തിക്കുകയും വിയോജിക്കുന്നവരെ നിശ്ബദരാക്കാനും ശ്രമിക്കുകയുമാണ്. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ജനാധിപത്യത്തിന്‍റെ ജീവവായുവാണ്. അതിനെതിരെയുള്ള ഏത് നീക്കവും ശക്തമായി എതിർക്കപ്പെടുകയും,പരാജയപ്പെടുത്തുകയും വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു