പഞ്ചായത്ത് തെരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിച്ചു; പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു : രമേശ് ചെന്നിത്തല

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ വ്യക്തതയില്ല. വാർഡ് വിഭജനം നടത്താൻ സർക്കാരിന് അനുവാദമില്ല. വാർഡ് വിഭജനത്തിൽ നിയമവിരുദ്ധമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം മറച്ച് വെക്കാനുള്ള കുറുക്ക് വഴിയായി പ്രക്ഷോഭത്തെ പിണറായി വിജയൻ മാറ്റിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഭരണപരാജയം മറച്ച് വെക്കാനുള്ള കുറുക്ക് വഴിയായി പ്രക്ഷോഭത്തെ പിണറായി മാറ്റിയെന്നും കബളിപ്പിക്കൽ നടപടി സർക്കാർ നിർത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്റർ സംബന്ധിച്ച് മുഖ്യമന്ത്രി കള്ളം പറയുന്നു. സർക്കാരിന്‍റെ കള്ളക്കളി പുറത്തായെന്നും അമിത് ഷായുടേയും മോദിയുടേയും മുന്നിൽ രഹസ്യമായി നല്ല പിള്ള ചമയുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. സെൻസസ് നടപടികൾ തുടരണമെന്ന ഉത്തരവ് സർക്കാർ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Ramesh ChennithalaCAA
Comments (0)
Add Comment