തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കണം: രമേശ് ചെന്നിത്തല

മോഷണശ്രമത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട്, തിരുനെല്‍വേലി സ്വദേശി വിശ്വനാഥന്‍ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ മര്‍ദനത്തിന് വിധേയനായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. തലച്ചോറിലെ രക്തസാവ്രമാണ് മരണത്തിന് കാരണമെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. പൊലീസ് കസ്റ്റഡയില്‍ മര്‍ദനമേറ്റാണോ ഇയാള്‍ മരിച്ചതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

custodial deathRamesh Chennithala
Comments (0)
Add Comment