ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്; ധനമന്ത്രി രാജി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, March 3, 2024

ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല. ധനമന്ത്രി രാജി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ സര്‍വീസിനെ  കെഎസ്ആര്‍ടിസി ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിണറായി സർക്കാരിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ശമ്പളം ഘഡുക്കളായി കൊടുക്കാനാണ് സർക്കാരിന്‍റെ നീക്കമെന്നും, സാങ്കേതിക പിഴവല്ല പണമില്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.