‘ഇനിയും ഒരുപാട് വിജയങ്ങൾ എത്തിപ്പിടിക്കാനാവട്ടെ’; ഫായിസിന് രമേശ് ചെന്നിത്തലയുടെ അഭിനന്ദനവും ഉപഹാരവും

Jaihind News Bureau
Saturday, August 1, 2020

 

മലപ്പുറം: കടലാസ്‌ പൂവുണ്ടാക്കിയ വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മലപ്പുറം കുഴിമണ്ണ സ്വദേശി  മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയും ഒരുപാട് വിജയങ്ങൾ എത്തിപ്പിടിക്കാൻ കഴിയട്ടെയെന്ന് ഫായിസിനെ വീഡിയോ കോളിലൂടെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കടലാസ് ഉപയോഗിച്ച് പൂ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യ’ എന്ന നാലാം ക്ലാസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ വക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.  മുഹമ്മദ് ഫായിസിനുള്ള പ്രതിപക്ഷ നേതാവിന്‍റെ  ഉപഹാരം കുഴിമണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് പി ടി രാംദാസ്, യൂത്ത്‌ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജാഫറലി കാവനൂരിന്‍റെ  നേതൃത്വത്തിൽ ഫായിസിന് സമ്മാനിച്ചു.