‘നഷ്ടമായത് ഉത്തമ സുഹൃത്തിനെ’; അനുശോചിച്ച് രമേശ് ചെന്നിത്തല

Thursday, August 4, 2022

 

കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ ജി പ്രതാപവർമ്മ തമ്പാന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. പ്രതാപവർമ്മ തമ്പാന്‍റെ ആകസ്മികമായ ദേഹവിയോഗത്തെ സംബന്ധിച്ച വാർത്ത തികച്ചും ഞെട്ടലോടുകൂടിയാണ് താൻ ശ്രവിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്‌യുക്കാലം മുതൽ സഹപ്രവർത്തകനായിരുന്ന ഒരു ഉത്തമ സുഹൃത്തിനെയാണ് തമ്പാന്‍റെ വേർപാടിലൂടെ നഷ്ടമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.