രമേശ് ചെന്നിത്തലയെത്തി ; ഷാര്‍ജ പുസ്തക മേളയിലെ ‘പ്രിയദര്‍ശിനി സ്റ്റാള്‍’ ഉദ്ഘാടനം ഇന്ന് രാത്രി ഏഴിന്

Jaihind Webdesk
Thursday, November 4, 2021

ഷാര്‍ജ : പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ രമേശ് ചെന്നിത്തല എം എല്‍ എയെ ഇന്‍കാസ് യു എ ഇ നേതാക്കള്‍ ദുബായ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. നവംബര്‍ നാലിന് വ്യാഴാഴ്ച (ഇന്ന്) വൈകീട്ട് ഏഴിന് എക്‌സ്‌പോ സെന്ററിലെ ഹാള്‍ നമ്പര്‍ ഏഴിലെ ‘പ്രിയദര്‍ശിനി സ്റ്റാള്‍’ രമേശ് ചെന്നിത്തല ഉഘാടനം ചെയ്യും. ഇന്‍കാസ് യുഎഇ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഇന്‍കാസ് യുഎഇ ആക്ടിങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ആക്ടിംഗ് ട്രഷറര്‍ സുനില്‍ അസീസ്സ് , വൈസ് പ്രസിഡണ്ട് എന്‍. പി. രാമചന്ദ്രന്‍, കമ്മിറ്റി ചെയര്‍മാന്‍ സഞ്ജു പിള്ള , സെക്രട്ടറി അബ്ദുള്‍ മജീദ്, തോമസ് ഈപ്പന്‍, പോള്‍ ജോര്‍ജ്, റെജി സാമുവല്‍, ചന്ദ്രദേവ് തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.