ആഴക്കടലില്‍ മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞു ; അവസരം കിട്ടിയാൽ പിണറായി കേരളം തന്നെ വിൽക്കും : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, March 25, 2021

മലപ്പുറം : സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിൽ പിണറായിയുടെ നുണപൊളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെ കള്ളം പറയുന്നൊരു മുഖ്യമന്ത്രി കേരള ചരിത്രത്തിലില്ല. നരേന്ദ്രമോദി ആകാശം വിൽക്കുമ്പോൾ പിണറായി വിജയൻ കടൽ വിൽക്കുകയാണ്. ഇനി ഒരു അവസരം കിട്ടിയാൽ കേരള തന്നെ പിണറായി വിജയൻ വിൽക്കുമെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.