മുഖ്യമന്ത്രിയുടെ ഓഫീസിൽ അവതാരങ്ങളുടെ ആറാട്ട്; കേരളത്തില്‍ കൊള്ളസംഘത്തിന്‍റെ ഭരണം: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, August 24, 2020

 

തിരുവനന്തപുരം: അവതാരങ്ങളുടെ ആറാട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണമല്ല, കൊളള സംഘത്തിന്‍റെ ഭരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നു.  മുഖ്യമന്ത്രി അഴിമതിക്ക് ചൂട്ട് പിടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘത്തിന്‍റെ നിയന്ത്രണത്തിലാണ്. പിണറായി ഭരണം അഴിമതി ഭരണമാണെന്ന് ജനം നാളെ വിലയിരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

teevandi enkile ennodu para