കേരളത്തെ മറന്ന മോദി തെരഞ്ഞെടുപ്പായപ്പോള്‍ മാത്രം വരുന്നു – രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, January 27, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞനാലരവര്‍ഷം കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രം കേരളത്തില്‍ ഇടയ്ക്കിടയ്ക്ക് വരുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ കാര്യത്തില്‍ ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ശിലാസ്ഥാപനം പോലുള്ള പരിപാടികളില്‍ മോദി പങ്കെടുക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ് -രമേശ് ചെന്നിത്തല പറഞ്ഞു.