ഇടതിന്‍റേത് മാഫിയാ ഭരണം ; യാത്രയിലെ ജനപങ്കാളിത്തം വർഗീയ പ്രചാരണത്തിനുള്ള മറുപടി : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 1, 2021

 

തിരുവനന്തപുരം : മാഫിയാ ഭരണം നടത്തുന്ന ഇടതുപക്ഷത്തിന്‍റെ വർഗീയത ആളിക്കത്തിച്ചുള്ള പ്രചാരണത്തിനുള്ള മറുപടിയാണ് ഐശ്വര്യ കേരള യാത്രയിലെ ജനപങ്കാളിത്തം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഐ ആം ദ സ്റ്റേറ്റ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. മന്ത്രിമാർ പോലും ഇവിടെ നോക്കുകുത്തികളാണ്. ഇടതുപക്ഷം ഇവിടെ ഒരു മെഗാ പ്രൊജക്ടും കൊണ്ടുവന്നിട്ടില്ല. ബിസിനസ് നടത്താനുള്ള സാഹചര്യങ്ങളുടെ പട്ടികയിൽ 28-ാംസ്ഥാനത്താണ് കേരളം.

എൽഡിഎഫ് എന്നും കാസർകോട് ജില്ലയെ  അവഗണിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.  യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങുമെന്ന് ഉറപ്പുനൽകുകയാണ്. വിദഗ്ധ ചികിൽസയ്ക്കായി കർണാടകയെ ആശ്രയിക്കേണ്ട അവസ്ഥ കാസർകോട്ടുകാർക്കുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.