വിഴിഞ്ഞം: ഇടതുസര്‍ക്കാരിന്റെ കാപട്യം പുറത്തുവന്നു; മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയില്‍ അഴമതി നടന്നിട്ടില്ലെന്ന അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയ സ്ഥിതിക്ക് ഇടതു മുന്നണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  അധികാരത്തിന് പുറത്തായിരുന്നപ്പോള്‍ വിഴിഞ്ഞം പദ്ധതി മുടക്കാന്‍ അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണം എല്ലാ വിധ തന്ത്രങ്ങളും പയറ്റിയവരാണ് ഇടതു മുന്നണി. അധികാരത്തിലെത്തിയപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിനെയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കരിതേയ്ച്ച് കാണിക്കാന്‍ ശ്രമം നടത്തി. അതിന്റെ ഭാഗമായാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏതായാലും ആ അന്വേഷണത്തിലൂടെ തന്നെ സത്യം പുറത്തു വന്നിരിക്കുകയാണ്. ഒപ്പം ഇടതു സര്‍ക്കാരിന്റെ കാപട്യവും പുറത്തു വന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment