അലോപ്പതിക്ക് അയിത്തമില്ല ; വാക്‌സിന്‍ സ്വീകരിക്കുമെന്ന് ബാബാ രാംദേവ് ; ഡോക്ടർമാർക്ക് പ്രശംസ

Jaihind Webdesk
Friday, June 11, 2021

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് ബാബാ രാംദേവ്. ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവദൂതരാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെയും ആധുനിക വൈദ്യശാസ്ത്ര ചികിത്സയെയും ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവിന്‍റെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.

വാക്​സിന്‍റെ രണ്ട്​ ഡോസുകളും യോഗയും ആയുർവേദവും തനിക്ക്​ കൊവിഡിൽ നിന്ന്​ സംരക്ഷണം തരുമെന്നാണ് രാംദേവിന്‍റെ പ്രസ്താവന. താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്​ടർമാർ ദൈവദൂതന്മാരാണ്. എന്നാൽ ചില ഡോക്ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്.​ അടിയന്തര ചികിത്സയ്ക്കും ശസ്​ത്രക്രിയകൾക്കും അലോപ്പതിയാണ്​ നല്ലതെന്നും രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു.