ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നെന്ന് ആവർത്തിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പ്രാണ പ്രതിഷ്ഠ നടത്തേണ്ടത് ആചാര്യന്മാരാണ്. രാജ്യത്തെ ഉന്നത പദവി വഹിക്കുന്ന ആളാണ് പ്രാണ പ്രതിഷ്ഠ നടത്തേണ്ടതെങ്കിൽ എന്തുകൊണ്ട് രാഷ്ട്രപതിയെ തെരഞ്ഞെടുത്തില്ലെന്ന് കെ.സി. വേണുഗോപാല്‍ ചോദിച്ചു. ഇതിനെ വിമർശിച്ചാൽ ഹിന്ദു വിരുദ്ധർ എന്ന് ചാപ്പ കുത്തുന്നു. ബിജെപിയാണോ ഹിന്ദു വിഭാഗത്തിന്റെ മൊത്തക്കച്ചവടക്കാരെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് ചോദിച്ചു.