ദുബായ് വേള്‍ഡ് എക്‌സ്‌പോയുമായി സഹകരിച്ച് രാജസ്ഥാന്‍ റോയല്‍സ് ടീം ; ഇനി ഐ പി എല്‍ ജഴ്‌സിയില്‍ 2020 എക്‌സ്‌പോ ലോഗോയും

Jaihind News Bureau
Wednesday, January 22, 2020

ദുബായ് : അറബ് ലോകത്തെ ഏറ്റവും വലിയ മേളയായ, ദുബായ് വേള്‍ഡ് എക്‌സ്‌പോയുമായി സഹകരിക്കുമെന്ന്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ, രാജസ്ഥാന്‍ റോയല്‍സ് ടീം അറിയിച്ചു. ഇതനുസരിച്ച്, ദുബായ് എക്‌സ്‌പോ 2020 ലോഗോയുള്ള ജഴ്‌സി അണിഞ്ഞ്, രാജസ്ഥാന്‍ റോയല്‍സ് ടീം മത്സരിക്കും. എക്‌സ്‌പോയുമായി സഹകരിക്കുന്നതില്‍, ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് അധികൃതര്‍ പറഞ്ഞു. ഏറ്റവും വലിയ രാജ്യാന്തര വിപണിയായ ഇന്ത്യയിലും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന മറ്റു രാജ്യങ്ങളിലും എക്‌സ്‌പോയെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ സഹകരണം സഹായകമാകുമെന്നു എക്‌സ്‌പോ അധികൃതര്‍ വ്യക്തമാക്കി.