പുതുപ്പള്ളി: ഡോ. എംആര്‍ തമ്പാന്‍ രചിച്ച “രാജര്‍ഷിയായ ഉമ്മന്‍ ചാണ്ടി” എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നാളെ ( 19.08.2023 ) പ്രകാശനം ചെയ്യും. പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് പള്ളിയിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കബറിടത്താണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ ആദ്യ കോപ്പി പ്രതിപക്ഷ നേതാവ്, ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് നല്‍കി പ്രകാശനം ചെയ്യും.
ഉമ്മന്‍ചാണ്ടിയുടെ സ്വഭാവ സവിശേഷതകള്‍, കരുതലും വികസനവും, വേട്ടയാടപ്പെട്ട ജീവിതം, കുഞ്ഞൂഞ്ഞ് കഥകള്‍, ഉമ്മന്‍ചാണ്ടി മരണാനന്തരം എന്നിങ്ങനെ 14 അധ്യായങ്ങളിലായി അദ്ദേഹത്തിന്‍റെ ജീവിത സംഭാവനകള്‍ സമഗ്രമായും ലളിതമായും പ്രതിപാതിക്കുന്ന കൃതിയാണിത്.
യുഡി എഫ് കണ്‍വീനര്‍ എംഎം ഹസന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ മന്ത്രി കെ സി ജോസഫ്, ഡോക്ടര്‍ എംആര്‍ തമ്പാന്‍, ഡോ ബിഎസ് ബാലചന്ദ്രന്‍ , പി എ സലീം, ജയാ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.