തിരുവനന്തപുരം: ബംഗാൾ ഉൾക്കടലില്‍ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ചുഴലിക്കാറ്റ് ഭീഷണിയെയും തുടർന്ന് തെക്കൻ കേരളത്തില്‍ ജാഗ്രത നിർദ്ദേശം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഡിസംബർ 5 നു രാവിലെ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതിനാല്‍ കേരളത്തിൽ അടുത്ത രണ്ട് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. അതേസമയം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.