സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ; 2 ജില്ലകളില്‍ റെഡ് അലർട്ട് , നാലിടത്ത് ഓറഞ്ച് അലർട്ട്

Jaihind Webdesk
Friday, July 9, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

റെഡ് അലർട്ട് : 11ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍

ഓറഞ്ച് അലർട്ട്: ഒൻപതിന് ഇടുക്കി, പത്തിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, 11ന് മലപ്പുറം, കോഴിക്കോട്, വയനാട്, 12ന് കണ്ണൂർ.

യെല്ലോ അലർട്ട്:  ഒൻപത്-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. പത്ത്- പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട്. 11- ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്. 12-കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട്. 13-പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.