ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ കനക്കും, 11 ജില്ലകളില്‍ യെല്ലോ അലർട്ട്

 

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്‍റെ ഫലമായാണ്  മഴ ശക്തമാകുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തി പ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിൽ വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Comments (0)
Add Comment