ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Jaihind Webdesk
Thursday, September 16, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഇന്നലെ ആരംഭിച്ച മഴ, മിക്ക ജില്ലകളിലും തുടരുകയാണ്. നാളെയും മഴ തുടർന്നേക്കും.

മലയോര മേഖലയില്‍ കനത്തമഴ ലഭിക്കും, ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്. പൊരിങ്ങല്‍കുത്ത്, കുണ്ടള , ഷോളയാര്‍ ജലസംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവയില്‍ നിന്ന് ചെറിയതോതില്‍ വെള്ളം തുറന്നു വിടുന്നുണ്ട് . മംഗലം, മങ്കര, പീച്ചി സംഭരണികളില്‍ ഒാറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.