
റെയില്‍വേയുടെ നിരക്ക് വര്‍ദ്ധനവിനെതിരെ എഐസിസി മാധ്യമ വിഭാഗം നേധാവി പവന് ഖേര. നിരക്ക് വര്‍ദ്ധനവ് ചട്ടവിരുദ്ധമെന്ന് അദ്ദേഹം ആാേപിച്ചു. കുറിപ്പ് മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. മോദി സര്‍ക്കാര്‍ എത്രത്തോളം തരം താഴ്ന്നു. ബജറ്റിനു മുന്‍പുള്ള നിരക്ക് വര്‍ദ്ധനവ് തെറ്റെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. ദൂര യാത്രകള്‍ക്ക് നിരക്ക് കൂട്ടിയ റെയില്‍വേയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് റെയില്‍വേ നിരക്ക് കൂട്ടിയതായി പ്രഖ്യാപിച്ചിരുന്നു. ഓര്‍ഡിനറി ക്ലാസ് യാത്രകള്‍ക്ക് ഒരു പൈസയും സ്ലീപ്പര്‍ എസി ക്ലാസുകള്‍ക്ക് 2 പൈസയുമാണ് കൂട്ടിയത്. 215 കിലോമീറ്ററിന് താഴെയുള്ള യാത്രയ്ക്ക് നിരക്ക് വിര്ദ്ധനയില്ല. ഈ മാസം 26 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.