പാര്‍ലമെന്റ് അതിക്രമത്തിന് പിന്നില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവുമെന്ന് രാഹുല്‍ഗാന്ധി

Jaihind Webdesk
Saturday, December 16, 2023


പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പാര്‍ലമെന്റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളാണ് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അതിക്രമത്തില്‍ ഇത് ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്.