ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കഴിയൂ; മണിപ്പൂര്‍ മോഡല്‍ ആര്‍എസ്എസ് മോഡലെന്ന് രാഹുല്‍ഗാന്ധി


മിസോറാമില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. പ്രാദേശീയ പാര്‍ട്ടികളായ എം.എന്‍.എഫും ഇസ്ഡ്.പി.എമ്മും ബി.ജെ.പിയുടെ ആയുധങ്ങളാണ്. മിസോറാമിനെ സംരക്ഷിക്കാനും ബി.ജെ.പിയെ നേരിടാനും കോണ്‍ഗ്രസിനെ കഴിയൂ എന്നും രാഹുല്‍ ഗാന്ധി ഐസ്വാളില്‍ പറഞ്ഞു. മിസോറാമിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം രണ്ടാം ദിവസവും തുടരുകയാണ്. മണിപ്പൂര്‍ കലാപം ഉയര്‍ത്തിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വൈവിധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് പ്രചാരണം.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഷയും സംസ്‌കാരവും ചരിത്രവും എല്ലാം ബി.ജെ.പി-ആര്‍.എസ്.എസ് ആക്രമണത്തിനിരയാകുന്നു. മണിപ്പുര്‍ മോഡല്‍ ആര്‍.എസ്.എസ് മോഡലാണ്. മിസോറാം ഡല്‍ഹിയില്‍ നിന്ന് ഭരിക്കപ്പെടാതിരിക്കാനാകണം ഓരോ വോട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കുടുംബ രാഷ്ട്രീയമുയര്‍ത്തി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന അമിത്ഷായുടെയും രാജ്‌നാഥ് സിങ്ങിന്റെയും മക്കള്‍ എന്ത് ചെയ്യുന്നുവെന്നും അനുരാഗ് ഠാക്കൂര്‍ ആരാണെന്നും രാഹുല്‍ മറുചോദ്യം ഉന്നയിച്ചു.

Comments (0)
Add Comment