മലപ്പുറത്തെ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് രാഹുൽ ; ലൈവിനിടെ അപ്രതീക്ഷിതമായെത്തി സോണിയാ ഗാന്ധിയും

Jaihind Webdesk
Sunday, August 15, 2021

മലപ്പുറം : അപ്രതീക്ഷിതമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആശംസകൾ ലഭിച്ച സന്തോഷത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് ദാറുന്നജാത്ത് ഒ.യു.പി സ്‌കൂളിലെ കുട്ടികൾ. സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളിൽ ഓൺലൈനായി  പങ്കെടുക്കുന്നതിനിടെ രാഹുൽ ഗാന്ധിയാണ് സോണിയ ഗാന്ധിയെ  ക്ഷണിച്ചത്. സോണിയ ഗാന്ധി കുട്ടികളോട് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

 

ഇന്ത്യക്ക് മഹത്തായ പൈതൃകമുണ്ടെന്നും ഇന്ത്യയുടെ പാരമ്പര്യവും മഹത്വവും വിദ്യാർത്ഥികൾ മനസിലാക്കണമെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി ജാതി,മത, ഭാഷ വ്യത്യാസമില്ലാതെ പടപൊരുതിയ ഇന്ത്യക്കാരുടെയും ധീര രക്തസാക്ഷികളുടെയും ചരിത്രം വിദ്യാർത്ഥികൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ ആവേശവും ആഹ്ലാദവും നേരിട്ടറിഞ്ഞ രാഹുൽ ഗാന്ധി തൻ്റെ അമ്മയായ സോണിയാ ഗാന്ധിയും കൂടെ നിങ്ങൾക്ക് ആശംസകൾ അറിയിക്കുമെന്നു പറഞ്ഞു. പിന്നാലെ സോണിയാ ഗാന്ധി എത്തി. നന്നായി പഠിച്ച് രാജ്യ പുരോഗതിക്കായി പ്രയത്നിക്കണമെന്ന് സോണിയ കുട്ടികളെ ഉപദേശിച്ചു. ശശി തരൂർ എം.പി, എ.പി. അനിൽ കുമാർ എം.എൽ.എ. അഡ്വ .എം.ഉമ്മർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.