ലോക്ഡൗണിൽ കുടുങ്ങി, തുണച്ചത് രാഹുൽ ഗാന്ധി; കോൺഗ്രസിൽ അംഗത്വമെടുത്ത് ഇർഷാദും കുടുംബവും സുഹൃത്തുക്കളും

Jaihind News Bureau
Monday, June 8, 2020

ലോക്ക് ഡൗൺ സമയത്ത് പഞ്ചാബിൽ നിന്നും രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ നാട്ടിൽ എത്തിയ ഇർഷാദിന്‍റെ കുടുംബവും സുഹൃത്തുക്കളും കോൺഗ്രസിൽ അംഗത്വമെടുത്തു. എ.പി അനിൽകുമാർ എംഎൽഎ കോൺഗ്രസ് അംഗത്വം വിതരണം ചെയ്തു.

മൊറയൂർ പഞ്ചായത്തിലെ ഒഴുകൂർ പാലത്തിങ്ങൽ അരങ്ങൻ മുഹമ്മദും മക്കളായ ഇർഷാദ് എ, ദിൽഷാദ് എ, കെ.സി ഉമ്മർ ഹാജി താഴത്തിയിൽ, മക്കളായ നബീൽ കെ.സി, മാജിദ് കെ.സി എന്നിവരാണ് അംഗത്വം സ്വീകരിച്ചത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.പി ഹംസ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.പി യൂസഫ്, സികെ നിസാർ, ആനത്താൻ അബൂബക്കർ ഹാജി, ബംഗാളത്ത് മുഹമ്മദാലി ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, വിശ്വനാഥൻ പി.കെ, കെ.കെ മുഹമ്മദ് റാഫി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കോൺഗ്രസ്സിന്‍റെ ദേശീയ മതേതര കാഴ്ചപാടുകൾ രാജ്യത്ത് അനിവാര്യമാണെന്നും ഇന്ത്യയുടെ കാവലാളായി ഇനി ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പം പ്രവർത്തിക്കുമെന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച അരങ്ങൻ മുഹമ്മദ് പറഞ്ഞു.

രാഹുൽഗാന്ധിയുടെ സഹായത്താൽ 31 മലയാളി വിദ്യാർത്ഥികൾ പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് വന്നവരിൽ പഞ്ചാബ് ഗുരുകാശി യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ MBA വിദ്യാർത്ഥി കൂടിയായ മൊറയൂർ സ്വദേശി അരങ്ങൻ ഇർഷാദും ഉണ്ടായിരുന്നു.

നാട്ടിലേക്ക് കൂടണയാൻ പല ശ്രമങ്ങളും നടത്തി, ഒടുവിൽ രാഹുൽ ഗാന്ധിയുടെ PA ബൈജുവുമായി സംസാരിക്കുകയും അദ്ദേഹം പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇവർക്ക് ആവശ്യമായ സഹായം രാഹുൽ ഗാന്ധി ഒരുക്കുകയായിരുന്നു. പഞ്ചാബ് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി, പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി വിജയ് ഇന്ദർ സിഗ്ല എന്നിവർക്കാണ് മലയാളി വിദ്യാർത്ഥികളെ നാട്ടില്‍ എത്തിക്കുവാനുള്ള ചുമതലകൾ രാഹുൽ ഗാന്ധി ഏൽപ്പിച്ചത്. ഇതോടെയാണ് 31 പേർക്ക് നാട്ടിലേക്ക് എത്തുവാനുള്ള ഉള്ള സാധ്യതകൾ ഒരുങ്ങിയത്.

see also :
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ തുണയായി; പഞ്ചാബില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക്| VIDEO https://jaihindtv.in/rahul-gandhi-help-punjab-malayali-students-travel-back-to-kerala/