കർഷകർക്ക് ഇന്ന് പാർലമെന്‍റില്‍ സൂര്യനുദിക്കും ; പുതിയ ബില്ലില്‍ ചർച്ച വേണം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, November 29, 2021

ന്യൂഡല്‍ഹി : അന്നം നൽകുന്നവർക്കായി പാർലമെന്‍റിൽ ഇന്ന് സൂര്യൻ ഉദിക്കുമെന്ന്  രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചർച്ചയില്ലാതെ ബിൽ പാസാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. സമരത്തിനിടയിൽ മരണമടഞ്ഞ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു.

ഇന്ധനവില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഇന്ധനവില ചർച്ച ചെയ്യണമെന്ന് എന്‍കെ പ്രേമചന്ദ്രനാണ് ആവശ്യപ്പെട്ടത്. ഇന്ധന വില വർധനയും വിലക്കയറ്റവും ചർച്ച ചെയ്യണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. മുല്ലപെരിയാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് നോട്ടീസ് നൽകി.