രാഹുല്‍ ഗാന്ധിയുടെ സന്ദർശനം പൂർത്തിയായി; വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Wednesday, September 29, 2021

രാഹുൽ ഗാന്ധിയുടെ എകദിന വയനാട് മണ്ഡലം സന്ദർശനം പൂർത്തിയായി. കോഴിക്കോട് ചേന്ദമംഗലൂർ പുൽപ്പറമ്പിൽ മുതിർന്ന പൗരൻമാർക്കായി നിർമ്മിച്ച സായാഹ്നം റിക്രിയേഷൻ സെന്‍റർ രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ സ്കൂളിന് തറക്കല്ലിടൽ കർമവും രാഹുൽ ഗാന്ധി നിർവഹിച്ചു. ഭിന്നിപ്പുണ്ടാക്കി ഇന്ത്യയെന്ന ആശയത്തെ തന്നെ തർക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രിയെ എതിർക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഒന്നിച്ചുനിന്നാണ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ നമ്മൾ ചെറുക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മലപ്പുറം വണ്ടൂരിൽ ഹിമ ഡയാലിസിസ് സെന്‍റർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.